സ്ഥലവും വീടും ബാങ്ക് ജപ്തി ഭീഷണിയിൽ : മനം നൊന്ത് ഗൃഹനാഥൻ മരിച്ചു.
കടങ്ങൾ എഴുതി തള്ളുക, കടക്കെണിയിലായവരുടെ പേരിൽ ബാങ്കുകൾ നടത്തിവരുന്ന ജപ്തി ലേല നടപടികൾ അടിയന്തിരമായി നിർത്തിവയ്ക്കണമെന്ന് ആവിശ്യപ്പെട്ട് ജനകീയ പ്രതിരോധ സമിതിയുടെ ബാങ്ക് മാർച്ച്
പാലക്കാട് മുതലമടയിൽ ജപ്തി ഭീഷണിയിൽ മനം നൊന്ത് ഗൃഹനാഥൻ ഹൃദയാഘാതം മരിച്ചു.കേരള ബാങ്കിൽ നിന്നും മുതലമട അടമ്പമരം പുത്തൻവീട്ടിൽ കെഎം .താജുദ്ദീൻ്റെ ഭാര്യ ജാസ്മിൻ വായ്പ എടുത്തിരുന്നു.വായ്പ കുടിശ്ശിഖയായതിൻ്റെ പേരിൽ ജപ്തിഭീഷണി നേരിടുകയും, വീടും സ്ഥലവും ഉൾപ്പെട്ട വസ്തു കേരള ബാങ്ക് രേഖാമൂലം കൈവശപ്പെടുത്തുകയും ചെയ്തു.ഇതിൽ മനംനൊന്ത് , മാനസികമായി തകർന്ന് ഹൃദയാഘാതം മൂലം മരണമടഞ്ഞ താജുദ്ദീൻ്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തുക, ജാസ്മിൻ്റെ പേരിലുള്ള മുഴുവൻ കടങ്ങളും എഴുതി തള്ളുക, കടക്കെണിയിലായവരുടെ പേരിൽ ബാങ്കുകൾ നടത്തിവരുന്ന ജപ്തി ലേല നടപടികൾ അടിയന്തിരമായി നിർത്തിവയ്ക്കുക, കേന്ദ്ര സർഫാസിനിയമം റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്, ജനകീയ പ്രതിരോധ സമിതി കാമ്പ്രത്ത്ചള്ളകേരള ബാങ്കിലേക്ക് മാർച്ചും ധർണ്ണയും നടത്തി, എസ് സക്കീർഹുസൈൻ കൊല്ലങ്കോട് അദ്ധ്യക്ഷതവഹിച്ച പരിപാടിയിൽ , പാലക്കാട് നഗരസഭകൗൺസിലർ എം .സുലൈമാൻ ഉൽഘാടനം ചെയ്തു, വിവിധ രാഷ്ട്രീയ- സാമൂഹിക സന്നസസംഘടനേതാക്കളായ വിപി . നിജാമുദ്ദീൻ, മുജീബ് ചുള്ളിയാർ, സയ്ദ് ഇബ്രാഹിം പുതുനഗരം, എ .ഹുസൈൻ ചിക്കണാമ്പാറ, എം എ .സുൽത്താൻ,കെഎം .ഉമ്മർ ഫാറൂക്ക് , നിസാർസാലു , അബ്ബാസ് ബിസ്മില്ല, എൻ എം .ഷംസുദ്ദീൻ, ജെ .അബ്ബാസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു..




