March 23, 2026

നാടിന്റെ നോവായി നാല് കുരുന്നുകൾ

  • December 13, 2024
  • 0 min read
നാടിന്റെ നോവായി നാല് കുരുന്നുകൾ

പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം വീടുകളിലെത്തിച്ചു:സംസ്കാരം ഇന്ന്‌.

പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാർഥിനികളുടെ മൃതദേഹം വീടുകളിലെത്തിച്ചു.വിദ്യാർഥിനികളുടെ സംസ്കാരം ഇന്ന്‌ നടക്കും ..പരസ്പരം ആശ്വസിപ്പിക്കാനാവാതെ, മരവിപ്പ് വിട്ടുമാറാത്ത മുഖവും അടക്കിപ്പിടിച്ച വേദനയുമായി നിൽക്കുന്ന ഒരുപാടാളുകൾ; കൂട്ടുകാരും ബന്ധുക്കളും പേര് ചൊല്ലി വിളിക്കുന്നതറിയാതെ ഉറങ്ങുന്ന നാല് കുഞ്ഞുങ്ങൾ . പാലക്കാട് പനയംപാടത്തെ അപകടത്തിനിടയാക്കിയ സിമെന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം. മറ്റൊരു ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്ക് ചരിഞ്ഞു താഴേക്ക് വീണു. അപകടകാരണം വേഗതയും റോഡിന്റെ ആശാസ്ത്രീയതയുമെന്ന് നിഗമനം. സംഭവത്തിൽ ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നാല് വിദ്യാർഥികളുടെ സംസ്കാരം ഇന്ന്‌ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *