May 16, 2026

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ട് സിമന്റ് ലോറി മറിഞ്ഞു :നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം.

  • December 12, 2024
  • 0 min read
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ട് സിമന്റ് ലോറി മറിഞ്ഞു :നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം.

മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്

പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് കരിമ്പയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. അമിതവേഗത്തിലെത്തിയ ലോറി മറ്റൊരു വാഹനത്തിലിടിച്ച് വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കരിമ്പയില്‍വെച്ച് മറിഞ്ഞത്. മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മൂന്നുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *