പുഷ്പ 2 വിന്റെ വ്യാജപതിപ്പ് യൂട്യൂബിൽ:കണ്ടത് 26 ലക്ഷത്തോളംപേർ

ആഗോള ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച് പ്രദർശനം തുടരുകയാണ് അല്ലു അർജുൻ ചിത്രമായ പുഷ്പ 2 ദി റൂൾ. ഇതിനിടയിൽ സിനിമയുടെ ഹിന്ദി വേർഷന്റെ വ്യാജപതിപ്പ് യൂട്യൂബിൽ പ്രചരിച്ചിരിക്കുകയാണ്. മിന്റു കുമാര്‍ മിന്റുരാജ് എന്റർടൈയ്ൻമെന്റ് എന്ന പേജിലാണ് സിനിമയുടെ വ്യാജപതിപ്പ് അപ്‍ലോഡ് ചെയ്തിരിക്കുന്നത്. 26 ലക്ഷത്തോളം പേരാണ് ഇതിനകം ചിത്രം യൂട്യൂബിൽ കണ്ടത്. എട്ട് മണിക്കൂർ മുൻപാണ് ചിത്രം അപ്‌ലോഡ് ചെയ്തത്. ഈ വ്യാജപതിപ്പിനെതിരെ തെലുങ്ക് ഫിലിം പ്രൊഡ്യൂസഴ്സ് കൗൺസിലിന്റെ ഭാഗത്തുനിന്നും പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ വ്യാജപതിപ്പ് നീക്കം ചെയ്തു.