60 തിന്റെ നിറവിൽ ജയറാം

കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജയറാമിന്റെ 60-ാം ജന്മദിനമാണ് ഇന്ന്. അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് മകൻ കാളിദാസ് ജയറാം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഹാപ്പി 60 പോപ്സ്,” എന്നാണ് ജയറാമിനു ജന്മദിനാശംസകൾ നേർന്ന് കാളിദാസ് കുറിച്ചത്.കഴിഞ്ഞ 36 വർഷമായി മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന ജയറാം അറുപതിലേക്ക് കടക്കുകയാണ്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്. മകനും നടനുമായ കാളിദാസിന്റെ വിവാഹത്തിന് പിന്നാലെ എത്തിയ പിറന്നാൾ എന്ന പ്രത്യേകതയും ജയറാമിന്റെ ഇത്തവണത്തെ ജന്മദിനത്തിനുണ്ട്.
.