March 25, 2026

ഭുജിൽ ദൃശ്യം മോഡൽ കൊലപാതകം..നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ അടിയിൽ നിന്ന് സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു.

  • December 10, 2024
  • 0 min read
ഭുജിൽ ദൃശ്യം മോഡൽ കൊലപാതകം..നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ അടിയിൽ നിന്ന് സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു.

ഭുജ് : നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ അടിയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ
മാസങ്ങൾക്ക് മുൻപ് കാണാതായ റുക്‌സാന എന്ന സ്ത്രീയുടെ മൃതദേഹം ആണ് ഇതെന്ന് വ്യക്തമായി.
ഈ കേസിൽ ഭാര്യയെ കാണാനില്ല എന്ന് കാണിച്ച് റുക്‌സാനയുടെ ഭർത്താവ് ഇസ്മായിൽ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിന്ന് റുക്‌സാനയെ കൊലപെടുത്തിയത് ഇസ്മായിൽ തന്നെയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

പ്രതിയായ ഇസ്മായിൽ മഞ്ഞോത്തിയും റുക്‌സാനയും തമ്മിൽ വഴക്കുകൾ പതിവായിരുന്നു. ഇത് സംബന്ധിച്ച് റുക്സാന പൊലീസിൽ പരാതിയും നൽകി.
ഇതിനിടയിൽ പ്രതി ഇസ്മയിൽ വീണ്ടും വിവാഹം കഴിച്ചത് താല്പര്യം ഇല്ലാതിരുന്ന റുക്‌സാന ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്.
എന്നാൽ തുടർച്ചയായി റുക്‌സാന ഇസ്മായിലിനെ ശല്യം ചെയ്തിരുന്നതായും ഇതിലുള്ള പക മൂലം 2018 ഇൽ മറ്റ് കൂട്ടുപ്രതികളുമായി ഗൂഢാലോചന നടത്തിയ പ്രതി റുക്‌സാനയെ തന്ത്രപൂർവ്വം കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് കുത്തി കൊലപെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിടുകയും ആയിരുന്നു.
തുടർന്ന് റുക്‌സാനയുടെ മൊബൈൽ ഫോൺ അഹമ്മദാബാദ് റെയിൽവേ സ്‌റ്റേഷനിലുള്ള ചവറ്റുകുട്ടയിലേക്ക് ഉപേക്ഷിച്ച പ്രതി, അമ്മ ആരുടെയോ കൂടെ ഒളിച്ചോടിയെന്ന് മക്കളോട് കള്ളം പറഞ്ഞു.
തുടർന്ന് പോലീസിൽ വ്യാജ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ വിശദമായ അന്വേഷണം പരാജയപ്പെട്ടതിനെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും കോൾ വിശദാംശങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ സംശയം തോന്നിയ പ്രതിയെ ചോദ്യം ചെയ്യുകയും, തുടർന്ന് പ്രതി കുറ്റസമ്മതം നടത്തുകയും ആയിരുന്നു.
പ്രതി ഹൈകോടതിയിൽ നൽകിയ ജാമ്യപേക്ഷ നിരസിച്ച കോടതി അത്യന്തം ക്രൂരമായ കൊലപാതകമാണിതെന്നും,
അതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *