കുറച്ചുനാളുകളായി ചില കുട്ടികളിൽനിന്ന് പരിഹാസം:അമ്മുവിന്റെ പൂർത്തിയാക്കാത്ത കത്ത് പുറത്ത്.
കുറച്ചുനാളുകളായി ചില കുട്ടികളിൽനിന്ന് പരിഹാസം:അമ്മുവിന്റെ പൂർത്തിയാക്കാത്ത കത്ത് പുറത്ത്അമ്മു സജീവ് മരിക്കുന്നതിനു മുൻപ് എഴുതിയെന്നു കരുതുന്ന കത്ത് കണ്ടെത്തി. പൂർത്തിയാക്കാത്ത കത്ത് ക്ലാസ് കോഡിനേറ്റർക്ക് എഴുതിയതെന്നാണ് കരുതുന്നത്. അച്ഛനുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പത്തനംതിട്ടയിൽ അമ്മു താമസിച്ചിരുന്ന ഹോസ്റ്റലിൽനിന്ന് സാധനങ്ങളെടുക്കാൻ തിങ്കളാഴ്ച പോയിരുന്നു. അമ്മുവിന്റെ മുറിയിൽനിന്നു കൊണ്ടുവന്ന പുസ്തകങ്ങൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പൂർത്തിയാക്കാത്ത കത്ത് കിട്ടിയതെന്ന് അമ്മുവിന്റെ അച്ഛൻ സജീവ് പറഞ്ഞു. കുറച്ചുനാളുകളായി ചില കുട്ടികളിൽനിന്ന് പരിഹാസം നേരിടുന്നതായി കത്തിൽ പറയുന്നുണ്ട്.




