March 14, 2025

പുഷ്പ 2; 1000 കോടിയിലേക്ക്

  • December 9, 2024
  • 0 min read
പുഷ്പ 2; 1000 കോടിയിലേക്ക്

ആദ്യഭാഗത്തിന്റെ മുഴുവന്‍ കലക്ഷനെയും മറികടന്നുള്ള കുതിപ്പാണ് പുഷ്പ–2വിന്റേത്

പുഷ്പ 2; 1000 കോടിയിലേക്ക് അതിവേഗം 500 കോടി കലക്ഷന്‍ എന്ന നേട്ടത്തിലെത്തിയതിനു പിന്നാലെ ഒരാഴ്ച കൊണ്ട് ആയിരം കോടിയിലെത്തുമോ ‘പുഷ്പ–2’? അവധി ദിവസമായ ഞായറാഴ്ച ചിത്രം 800 കോടി തികച്ചുവെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിനേക്കാള്‍ ഹിന്ദി പതിപ്പാണ് ആരാധകര്‍ കൂടുതല്‍ സ്വീകരിച്ചത് എന്നതും ശ്രദ്ധേയം.ട്രേഡ് അനലിസ്റ്റ് രമേശ് ബാല എക്സില്‍ പങ്കുവച്ച പോസ്റ്റിലാണ് കലക്ഷന്‍ 800 കോടി കവിഞ്ഞ വിവരമുള്ളത്. ഇനി അതിവേഗം ആയിരം കോടി തികയ്ക്കുമെന്നും അവകാശവാദമുണ്ട്. ഹിന്ദി പതിപ്പ് ഇന്ത്യയില്‍ 80 കോടി രൂപയിലധികം കലക്ഷന്‍ നേടിക്കഴിഞ്ഞു.ആദ്യഭാഗത്തിന്റെ മുഴുവന്‍ കലക്ഷനെയും മറികടന്നുള്ള കുതിപ്പാണ് പുഷ്പ–2വിന്റേത്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ പല റെക്കോര്‍ഡുകളും പഴങ്കഥയായി. ഡിസംബര്‍ എട്ടിന് (ഞായറാഴ്ച) മാത്രം ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 141.5 കോടി രൂപ നേടിയെന്നാണ് കണക്ക്. തെലുങ്കിനേക്കാള്‍ ഇരട്ടിയിലേറെയാണ് ഹിന്ദി പതിപ്പിന്‍റെ കലക്ഷന്‍. എന്നാല്‍ ചിത്രം കണ്ടവരുടെ പ്രതികരണം സമ്മിശ്രമാണ്.അല്ലു അർജുന്‍ പുഷ്പ–2ല്‍ അഭിനയിക്കാന്‍ 300 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. കമൽഹാസൻ, രജനീകാന്ത്, വിജയ്, അജിത്, പ്രഭാസ് തുടങ്ങിയ സൂപ്പർ താരങ്ങൾ വാങ്ങുന്ന പ്രതിഫലത്തിന്‍റെ ഇരട്ടിയാണിത്.അതിനിടെ പുഷ്പ–2 തനിക്ക് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം ഉണ്ടാക്കി തന്നതായി തോന്നുന്നില്ലെന്ന് ഫഹദ് ഫാസില്‍ തുറന്നുപറഞ്ഞിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംവിധായകന്‍ സുകുമാറിനോടുള്ള സ്നേഹം കൊണ്ടാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും തനിക്ക് താല്‍പര്യമുള്ള റോളുകള്‍ മലയാളത്തില്‍ ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *