മൊബൈലില്‍ സംസാരിച്ച് ചുരത്തിലൂടെ വാഹനമോടിച്ച കെ.എസ്.ആര്‍.ടി.സിഡ്രൈവർ ഹാജരാകാൻ നിർദ്ദേശം:ലൈസന്‍സ് റദ്ദാക്കിയേക്കും.
വളരെയധികം അപകട സാധ്യയുള്ള സ്ഥലത്തിലൂടെയാണ് ഡ്രൈവര്‍ ഇത്തരത്തില്‍ തികഞ്ഞ അനാസ്ഥയോടെ വാഹനമോടിക്കുന്നത് എന്നത് വീഡിയോയില്‍നിന്ന് വ്യക്തമാണ്.
റിപ്പോർട്ട് അനീഷ് ചുനക്കര
കോഴിക്കോട്: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് താമരശേരി ചുരത്തിലൂടെ വാഹനമോടിച്ച കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻറ് ചെയ്തേക്കും. യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ പുറത്തുവന്നതോടെ ഡ്രൈവര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഡ്രൈവര്‍ക്കെതിരെ ഗതാഗതവകുപ്പ് നടപടിക്കൊരുങ്ങുകയാണ്.ശനിയാഴ്ച വൈകിട്ട് 4.50-ഓടെയാണ് സംഭവം. താമരശേരി ചുരം കയറുന്ന സമയത്താണ് ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടാണ് ബസ് ഓടിക്കുന്നത് എന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടത്. ഒരു യാത്രക്കാരന്‍ ഈ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നുപിന്നാലെയാണ് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കേസ് ഏറ്റെടുത്തത്. വളരെയധികം അപകട സാധ്യയുള്ള സ്ഥലത്തിലൂടെയാണ് ഡ്രൈവര്‍ ഇത്തരത്തില്‍ തികഞ്ഞ അനാസ്ഥയോടെ വാഹനമോടിക്കുന്നത് എന്നത് വീഡിയോയില്‍നിന്ന് വ്യക്തമാണ്. തിങ്കളാഴ്ച ഡ്രൈവറോട് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ കൈക്കൊണ്ടേക്കും.




