സംസ്ഥാനത്തെ വിവിധ സഹകരണസംഘം ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു
സംസ്ഥാനത്തെ വിവിധ സഹകരണസംഘം ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചതായി മന്ത്രി വി എൻ വാസവൻ.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിച്ചതിന് ആനുപാതികമായിട്ടാണ് സഹകരണ ജീവനക്കാര്‍ക്കും ക്ഷാമബത്ത അനുവദിച്ചുകൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയ സംഘങ്ങളില്‍ 5 ശതമാനവും ഈ ശമ്പളപരിഷ്‌കരണം നടപ്പിലാക്കാത്ത സംഘങ്ങളിലെ ജീവനക്കാര്‍ക്ക് 7 ശതമാനവുമാണ് ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചത്. രണ്ട് ശമ്പള പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാത്ത സംഘങ്ങളിലെ ജീവനക്കാരുടെ ക്ഷാമ ബത്തയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ല. അവര്‍ക്ക് അര്‍ഹതയുള്ള ലഭിക്കുന്നതിനുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഇതുവരെയും ഒരു ശമ്പളപരിഷ്‌കരണവും നടത്താത്ത സഹകരണ സ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷാമബത്തയില്‍ 12 ശതമാനം വര്‍ദ്ധനവും വകുപ്പ് അനുവദിച്ചിട്ടുണ്ട്. 01.07.2021 മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് ക്ഷാമബത്ത അനുവദിച്ചിരിക്കുന്നത്.


