സോഫ്റ്റ് വെയർ എഞ്ചിനീയർ എന്ന വ്യാജേന യുവതിയിൽ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്തു :ടാപ്പിങ് തൊഴിലാളി അറസ്റ്റിൽ
കൊട്ടാരക്കര ഉമ്മന്നൂർ വാളകം പൊയ്ക വിളയിൽ ആർ സുരേഷ് കുമാർ(49) ആണ് അടൂർ പൊലീസിൻറെ പിടിയിലായത്. വീടും സ്ഥലവും വാങ്ങി തരാം എന്നു പറഞ്ഞാണ് എംടെക്കുകാരിയായ യുവതിയിൽ നിന്നും ഇയാൾ തട്ടിപ്പ് നടത്തിയത്.സാമൂഹ്യമാധ്യമം വഴി അനൂപ് ജി പിള്ള എന്ന പേരിൽ വ്യാജ പ്രൊഫൈൽ വഴിയാണ് സുരേഷ് കുമാർ യുവതിയുമായി പരിചയപ്പെടുന്നത്. തിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ കമ്പനിയിലാണ് ജോലി എന്നാണ് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് തിരുവനന്തപുരത്ത് ലാഭത്തിൽ വീടും സ്ഥലവും വാങ്ങി നൽകാമെന്ന് പറയുകയും പല വീടുകളുടേയും ചിത്രങ്ങൾ ഇയാൾ അയക്കുകയും ചെയ്തു. തുടർന്ന് വീടിന് അഡ്വാൻസ് നൽകാനെന്ന പേരിൽ പണം തട്ടിയെടുത്തത്




