March 17, 2026

അളവിൽ കൃത്രിമം കാണിക്കുന്ന പെട്രോൾ പമ്പുകളിൽ പരിശോധന നടത്തണം എന്ന് വാഹന ഉടമകൾ:പമ്പുകളിൽ മുൻ കൂട്ടി സെറ്റ് ചെയ്ത് വയ്ക്കുന്ന അളവ് മാത്രമേ ലഭിക്കുന്നുള്ളൂ എന്നാണ് പരാതി

  • December 8, 2024
  • 0 min read
അളവിൽ കൃത്രിമം കാണിക്കുന്ന പെട്രോൾ പമ്പുകളിൽ പരിശോധന നടത്തണം എന്ന് വാഹന ഉടമകൾ:പമ്പുകളിൽ മുൻ കൂട്ടി സെറ്റ് ചെയ്ത് വയ്ക്കുന്ന അളവ് മാത്രമേ ലഭിക്കുന്നുള്ളൂ എന്നാണ് പരാതി

ഇന്ധനം തീർന്ന് ആംബുലൻസ് നിന്നു പോയ സംഭവത്തെതുടർന്നാണ് പരിശോധന വേണമെന്ന ആവശ്യം ഉണ്ടായത്

റിപ്പോർട്ട് അനീഷ് ചുനക്കര

വിഴിഞ്ഞം: അപകടത്തില്‍പ്പെട്ടവരുമായി പോയ ആംബുലൻസ് ഇന്ധനം തീർന്ന് വഴിയിലായ സംഭവത്തില്‍ പെട്രോള്‍ നിറച്ച പമ്പ് പൂട്ടി. അളവുതൂക്ക വിഭാഗം അധികൃതരെത്തി പരിശോധിച്ച ശേഷം ക്രമേക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി മുക്കോലയിലെ പമ്പിലാണ് സംഭവം.

500 രൂപയ്‌ക്ക് പെട്രോളടിച്ച ശേഷം അപകടത്തില്‍ പരിക്കേറ്റയാളുമായി നഗരത്തിലെ ആശുപത്രിയിലേക്ക് പോകവേ ഈഞ്ചയ്ക്കലില്‍ വച്ച്‌ ആംബുലൻസ് നിന്നു. ഇന്ധന ബില്‍ പരിശോധിച്ചപ്പോള്‍ 2.14 രൂപയ്ക്കുള്ള പെട്രോള്‍ മാത്രമാണ് അടിച്ചതെന്നും ബില്ലില്‍ 0.02 ലിറ്ററാണ് അളവു കാണിച്ചിട്ടുള്ളതെന്നും മനസിലായതായി ഡ്രൈവർ പറഞ്ഞു. 500 രൂപ പമ്പ് ജീവനക്കാർ വാങ്ങുകയും ചെയ്‌തു. വാഹനം നിന്നതിനെ തുടർന്ന് രോഗിയെ മറ്റൊരു ആംബുലൻസില്‍ കയറ്റി വിട്ടശേഷം പമ്പിലെത്തി വിവരം പറഞ്ഞു.

ഇന്ധനം നിറച്ചതില്‍ ക്രമക്കേടാരോപിച്ച്‌ നാട്ടുകാർ രാത്രി പമ്ബ് ഉപരോധിക്കുന്നതിനിടെ വാക്കേറ്റമായതോടെ വിഴിഞ്ഞം പൊലീസും സ്ഥലത്തെത്തി. പമ്ബിനെക്കുറിച്ച്‌ നേരത്തെയും പരാതികളുണ്ടായിരുന്നെന്ന് സമരക്കാർ പറഞ്ഞു. വിവരമറിഞ്ഞ് അളവുതൂക്ക വിഭാഗത്തിന്റെ ഫ്ലൈയിംഗ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളർ പി.എസ്.പ്രദീപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്തിയതില്‍ ആവശ്യപ്പെടുന്ന അളവിലും കുറച്ചാണ് രണ്ട് ബൂത്തുകളിലും ഇന്ധനം നിറയ്‌ക്കുന്നതെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇൻസ്‌പെക്‌ടർ ബി.പ്രിയ,ഇൻസ്‌പെക്ട‌ർ അസി.എം.നഹാസ് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. ക്രമക്കേട് പരിഹരിച്ചശേഷം പരിശോധന നടത്തി പ്രവർത്തനാനുമതി നല്‍കുമെന്ന് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *