ചക്കുളത്ത് കാവ് പൊങ്കാല ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ വാർത്ത സമ്മേളനം നാളെ.
ചക്കുളത്തുകാവിൽ പൊങ്കാല 13ന് നടക്കുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലും, മറ്റ് ജില്ലകളിലും ഉള്ള
ഓൺലൈൻ മാധ്യമ പ്രവർത്തകർക്കായുള്ള വാർത്ത സമ്മേളനം നാളെ (ഞായറാഴ്ച) ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ ഉച്ചക്ക് ശേഷം 3.15ന് നടക്കുമെന്ന് കാര്യദർശി മണിക്കുട്ടന്‍ നമ്പൂതിരി അറിയിച്ചു. എല്ലാ ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്കും വാട്സപ്പ് , ഫേസ്ബുക്ക്, യൂടൂബ് വാർത്ത പ്ലാറ്റ്ഫോമുകൾക്കും പങ്കെടുക്കാമെന്ന് അദ്ദേഹം അറിയിച്ചു
📱94479 09326
റിപ്പോർട്ട് അനീഷ് ചുനക്കര




