March 23, 2026

സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

  • December 7, 2024
  • 1 min read
സ്കൂട്ടറിൽ ക്രെയിനിടിച്ച്  നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

ഇ എം എസ് നഴ്സിങ് കോളേജിന് സമീപം താമസിക്കുന്ന അൽശിഫ നഴ്സിങ് കോളേജിലെ മൂന്നാം വർഷ ബി എസ് സി വിദ്യാർത്ഥിനിയായ നേഹ.പിയാണ് മരിച്ചത്

റിപ്പോർട്ട് അനീഷ് ചുനക്കര

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. ഇ എം എസ് നഴ്സിങ് കോളേജിന് സമീപം താമസിക്കുന്ന അൽശിഫ നഴ്സിങ് കോളേജിലെ മൂന്നാം വർഷ ബി എസ് സി വിദ്യാർത്ഥിനിയായ നേഹ.പിയാണ് മരിച്ചത്. പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ നിന്നും സ്കൂട്ടി തിരിക്കാനായി നിൽക്കുമ്പോഴാണ് ക്രെയിനി ൻ്റെ മുൻ ചക്രം സ്കൂട്ടിക്കു പിറകിൽ ഇടിക്കുകയായിരുന്നു. പിറകിൽ ഇരിക്കുകയായിരുന്ന സ്നേഹ റോഡിലേക്ക് വീഴുകയും പിൻചക്രം ശരീരത്തിലൂടെ കയറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *