നടൻ സിദ്ദിഖ് അറസ്റ്റിൽ

പീഡനക്കേസ്: നടൻ സിദ്ദിഖ് അറസ്റ്റിൽ ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകന്‍ ഷഹീന്‍ സിദ്ദിഖിനൊപ്പമാണു തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെത്തിയത്. സുപ്രീം കോടതിയില്‍നിന്ന് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടന്‍ ഹാജരായത്.