March 14, 2026

ഭാര്യാ സഹോദരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് :പ്രതി മരിച്ചനിലയിൽ

  • December 6, 2024
  • 0 min read
ഭാര്യാ സഹോദരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് :പ്രതി മരിച്ചനിലയിൽ

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ ഭാര്യ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി രതീഷിനെ (41)ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യാ സഹോദരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ വീട്ടിൽ തന്നെയാണ് രതീഷും തൂങ്ങിമരിച്ചത്.

2021ലാണ് കേസിന്നാസ്പദമായ സംഭവം. ഭാര്യാ സഹോദരിയെ രതീഷ് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ മൂന്ന് വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ആദ്യഘട്ട വിചാരണ ചൊവ്വാഴ്ച വെച്ചിരുന്നെങ്കിലും രതീഷ് ഹാജരായിരുന്നില്ല. ഇയാളെ തേടി ഇന്നലെ പൊലീസ് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *