കായംകുളത്ത് കെഎസ്ആർടിസി ബസിന്റെ പിന്നിൽ സ്വകാര്യ ബസിടിച്ച് 20 പേർക്ക് പരിക്ക്
കെ പി റോഡിൽ മൂന്നാം കുറ്റി ജംഗഷനിലാണ് അപകടം ഉണ്ടായത്.
റിപ്പോർട്ട് അനീഷ് ചുനക്കര
ആലപ്പുഴ :കായംകുളം കെ പി റോഡിൽ മൂന്നാംകുറ്റി ജംഗ്ഷനിൽ കെ എസ് ആർ ടി സി ബസിന് പിന്നിൽ സ്വകാര്യ ബസ്സിടിച്ച് വിദ്യാർഥികൾ അടക്കം ഇരുപതോളം പേർക്ക് പരിക്ക്. കെ പി റോഡിൽ മൂന്നാം കുറ്റി ജംഗഷനിലാണ് അപകടം ഉണ്ടായത്. രാവിലെ ഒൻപത് മണിയോടെ യാണ് സംഭവം. കായംകുളത്ത് നിന്നും അടൂരിലേക്ക് പോയ ബസുകളാണ് അപകടത്തിൽ പെട്ടത്. പരിക്ക് പറ്റിയവരെ കായംകുളം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

