February 5, 2026

മുന്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച് കടത്തിയ 2600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.

  • December 4, 2024
  • 0 min read
മുന്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച് കടത്തിയ 2600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.

മണ്ണുത്തിയിലെ ദേശീയപാതയില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് മുന്തിരി കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു കടത്ത്.

റിപ്പോർട്ട്‌ അനീഷ്ചുനക്കര

തൃശൂര്‍: മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട. മുന്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ചു കടത്തിയ സ്പിരിറ്റ് ആണ് പിടികൂടിയത്. 79 കന്നാസുകളില്‍ ആയി 2,600 ലിറ്റര്‍ സ്പിരിറ്റ് ആണ് എക്‌സൈസ് സംഘം പിടികൂടിയത്.

മണ്ണുത്തിയിലെ ദേശീയപാതയില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് മുന്തിരി കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു കടത്ത്. തൃശൂര്‍ സ്വദേശിക്ക് സ്പിരിറ്റ് കൈമാറാനുള്ള ശ്രമത്തിനിടെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. സ്പിരിറ്റ് വാങ്ങാന്‍ എത്തിയ ആളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വാഹനവുമായി പ്രതി കടന്നുകളഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *