February 5, 2026

ഭിന്നശേഷി ദിനത്തിൽമാതൃകാ ഭിന്നശേഷിവ്യക്തി എന്ന നിലയിലുള്ള കേരള സംസ്ഥാന അവാർഡ് സൂരജിന് ഡോ. ആർ ബിന്ദു സമ്മാനിച്ചു

  • December 4, 2024
  • 1 min read
ഭിന്നശേഷി ദിനത്തിൽമാതൃകാ ഭിന്നശേഷിവ്യക്തി എന്ന നിലയിലുള്ള കേരള സംസ്ഥാന അവാർഡ് സൂരജിന് ഡോ. ആർ ബിന്ദു സമ്മാനിച്ചു

പ്രശസ്തി ഫലകവും 25000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഭിന്നശേഷി മാതൃക പുരസ്കാരം.

തൃശൂർ : 2024 വർഷത്തെ മാതൃകാ ഭിന്നശേഷിവ്യക്തി എന്ന നിലയിലുള്ള കേരള സംസ്ഥാന അവാർഡ് സൂരജ് പി എ ക്ക് നൽകി.ഡിസംബർ മൂന്ന് ഭിന്നശേഷി ദിനത്തിൽ തൃശൂർ വി കെ എൻ സ്റ്റേഡിയത്തിൽ വെച്ച് സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പുരസ്കാരം സമ്മാനിച്ചു.

പ്രശസ്തി ഫലകവും 25000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഭിന്നശേഷി മാതൃക പുരസ്കാരം. ഇക്കോമേഡ് സ്ഥാപകനും ‘വോയിസ് ഓഫ് ഡിസേബിൾഡ്’ ജനറൽ സെക്രട്ടറിയുമായ സൂരജ് ന് കേരള സർക്കാർ ഈ പുരസ്കാരം അദ്ദേഹത്തിന് സമർപ്പിച്ചത് ഭിന്നശേഷി മേഖലയിലെ ഉദാത്ത പ്രവർത്തനങ്ങൾക്കും ഭിന്നശേഷി സമൂഹത്തിൽ പോസിറ്റീവ് മാറ്റങ്ങൾ സൃഷ്ടിച്ചതിനുമാണ്.6 വർഷത്തിനുള്ളിൽ 5000 ൽ അധികം ഭിന്നശേഷിക്കാരായവരെ തൊഴിൽ പരിശീലനത്തിലൂടെ വളർത്തുകയും, സ്വയം തൊഴിൽ കണ്ടെത്താൻ പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവർ നിർമ്മിച്ചെടുക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വെബ്സൈറ്റ് തയ്യാറാക്കുകയും സോഷ്യൽ മിഡിയ മാർക്കറ്റിങ് പരിശീലനം അടക്കം നൽകി വന്നിരുന്നു. പരിസ്ഥിതി സൗഹൃദമായ ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് സീഡ് പേനകളും മറ്റ്സീഡ് പേപ്പർ ഉത്പന്നങ്ങളും വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന എക്സിബിഷണുകളിൽ പങ്കെടുത്തു വില്പന നടത്തുക വഴി സംസ്ഥാന, ദേശീയതലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്.നിരവധി ആക്സസബിലിറ്റി അവയർനസ് റൈഡുകളിൽ പങ്കെടുത്തിട്ടുണ്ട്. കർഗിലിലേക്ക് നടത്തിയ 2500 കിലോമീറ്റർ റൈഡിന് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.2022ൽ ഡൽഹിയിൽ വെച്ച് ഹെലൻ കെല്ലർ അവാർഡ് ലഭിച്ചിട്ടുണ്ട് സംസ്ഥാന അവാർഡ് ലഭിച്ച സന്ദർഭത്തിൽ അദ്ദേഹം, ” ജീവിതയാത്രയിൽ എപ്പോളും തുണയായി നിൽക്കുന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രത്യേകിച്ച് ഭാര്യ സൗമ്യക്കും ഈ അവാർഡ് സമർപ്പിക്കുന്നു,” എന്ന് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *