അഴീക്കലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
അഴീക്കലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സംശയം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം തലയില്‍ കല്ല് വീണ നിലയിലായിരുന്നു മൃതദേഹം.
മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




