ആവേശക്കുതിപ്പിൽ വല്യേട്ടൻ റീ-റിലീസ് :കേരളത്തില്‍ മാത്രം 120 സ്ക്രീനുകളിലാണ് ചിത്രം റീ റിലീസ് ചെയ്തിരിക്കുന്നത്.

മികച്ച തിയറ്റര്‍ അനുഭവമെന്ന് പ്രേക്ഷകർ
മമ്മൂട്ടിയുടെ ജനപ്രിയ വിജയ ചിത്രങ്ങളില്‍ ഒന്നായ വല്യേട്ടന്‍റെ റീമാസ്റ്റേര്‍ഡ് പതിപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ 2000 സെപ്റ്റംബര്‍ 10 നായിരുന്നു ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ്. ഓണം റിലീസ് ആയിരുന്നു ചിത്രം. രഞ്ജിത്തിന്‍റേതായിരുന്നു തിരക്കഥ. മോഹന്‍ലാലിന്‍റെ വിജയ ചിത്രം നരസിംഹത്തിന് ശേഷം ഷാജി കൈലാസിന്‍റേതായി തിയറ്ററുകളിലെത്തുന്ന ചിത്രമായിരുന്നു വല്യേട്ടന്‍. 24-ാം വര്‍ഷം പുതിയ ദൃശ്യ, ശ്രാവ്യ മികവോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ആദ്യ ഷോകള്‍ക്ക് മികച്ച ഒക്കുപ്പന്‍സിയാണ് ലഭിച്ചത്. പ്രേക്ഷകാവേശം വെളിവാക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
4കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവിലേക്ക് അപ്ഗ്രേഡ് ചെയ്തെത്തിയ ചിത്രം മികച്ച തിയറ്റര്‍ അനുഭവമാണ് സമ്മാനിക്കുന്നതെന്നാണ് ആദ്യമെത്തുന്ന പ്രേക്ഷക പ്രതികരണങ്ങള്‍. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ആരാധക സംഘങ്ങളില്‍ പലതും റീ റിലീസിന്‍റെ ആദ്യ ഷോ കാണാന്‍ തിയറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ മാത്രം 120 സ്ക്രീനുകളിലാണ് ചിത്രം റീ റിലീസ് ചെയ്തിരിക്കുന്നത്. ബഹ്റിന്‍, ഖത്തര്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലും ഇന്ന് ചിത്രം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.