ക്ഷേമ പെൻഷൻ തട്ടിപ്പ് :വകുപ്പുതല നടപടികൾ വേഗത്തിലാക്കും
ക്ഷേമ പെൻഷൻ തട്ടിപ്പിൽ വേഗത്തിൽ വകുപ്പുതല നടപടികളിലേക്ക് കടക്കാൻ വകുപ്പുകൾ. ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക അതാത് വകുപ്പുകളിലേയ്ക്ക് ധനവകുപ്പ് കൈമാറും. പട്ടിക പ്രകാരം വകുപ്പ് തലത്തിൽ ആദ്യം വിശദീകരണം തേടും. തുടർന്ന് നടപടിയിലേയ്ക്ക് കടക്കും. ഓരോരുത്തരും തിരിച്ചടയ്ക്കേണ്ട പലിശ സഹിതമുള്ള തുകയുടെ വിശദാംശങ്ങളും വകുപ്പുകൾക്ക് കൈമാറും.സാങ്കേതിക പിഴവ് ഒഴികെയുള്ള മറ്റ് കാരണങ്ങളിൽ അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് ധാരണ. പെൻഷൻകാർ, താൽക്കാലിക ജീവനക്കാർ എന്നിവയുടെ പട്ടികയും തയ്യാറാകുന്ന മുറയ്ക്ക് അതാത് വകുപ്പുകൾക്ക് കൈമാറും.

