വൈറ്റിലയിൽ കോളേജ് ബസ് മറിഞ്ഞു :ഡ്രൈവർക്കും രണ്ട് വിദ്യാർത്ഥികൾക്കും പരിക്ക്
കോയമ്പത്തൂരിൽ നിന്നും വർക്കലയിലേക്ക് വിനോദയാത്ര പോയ കോളേജ് ബസാണ് അപകടത്തിൽപ്പെട്ടത്.
ഇടപ്പള്ളി വൈറ്റില ബൈപ്പാസിൽ ചക്കരപ്പറമ്പിന് സമീപം ബസ് മറിഞ്ഞു
. ബസ് ഡിവൈഡറിൽ ഇടിച്ചാണ് മറിഞ്ഞത്
. കോയമ്പത്തൂരിൽ നിന്നും വർക്കലയിലേക്ക് വിനോദയാത്ര പോയ കോളേജ് ബസാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ രണ്ടു വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിസാര പരുക്കേറ്റു.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.മുപ്പത് വിദ്യാര്‍ത്ഥികളാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. വിദ്യാര്‍ത്ഥികൾ ആരുടെയും പരിക്ക് ഗുരുതരമല്ല.




