ശബരിമലയിൽ ക്യൂവിൽ നിന്ന തീർത്ഥാടകൻ കുഴഞ്ഞ് വീണു മരിച്ചു
ക്യൂ കോംപ്ലക്സിൽ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ഉടൻ സന്നിധാനം ഗവൺമെൻ്റ് ഡിസ്പെൻസറിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിപ്പോർട്ട് അനീഷ് ചുനക്കര
ശബരിമലയിൽ ക്യൂവിൽ നിന്ന തീർത്ഥാടകൻ കുഴഞ്ഞ് വീണു മരിച്ചു.
തമിഴ്നാട് കാഞ്ചീപുരം സ്വദേശി അൻബലഗൻ (65) ആണ് മരിച്ചത്.
ക്യൂ കോംപ്ലക്സിൽ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ഉടൻ സന്നിധാനം ഗവൺമെൻ്റ് ഡിസ്പെൻസറിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുലർച്ചെ 2.45 നാണ് മരണം സ്ഥിരീകരിച്ചത്.