March 17, 2026

കുപ്പി കൊണ്ടുപോകാൻ പറ്റില്ലെന്ന് എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ, തട്ടിക്കയറി മഞ്ജു പത്രോസ്

  • November 29, 2024
  • 0 min read
കുപ്പി കൊണ്ടുപോകാൻ പറ്റില്ലെന്ന് എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ, തട്ടിക്കയറി മഞ്ജു പത്രോസ്

കുപ്പി കൊണ്ടുപോകാൻ പറ്റില്ലെന്ന് വളരെ മാന്യമായിട്ടായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ നടി മഞ്ജു പത്രോസ് തട്ടിക്കയറുകയായിരുന്നു.

തായ്‌ലാൻഡ് യാത്ര കഴിഞ്ഞു മടങ്ങി വരുകയായിരുന്നു മഞ്ജു പത്രോസ്. മുംബൈ എയർപോർട്ടിൽ വെച്ചാണ് ഇവർ പപ്പയ്ക്ക് വേണ്ടി വാങ്ങിയിരുന്ന കുപ്പി സിഐഎസ്എഫ് ഉദ്യോഗസ്ഥർ കൊണ്ടുപോകാൻ പറ്റില്ലെന്ന് പറയുന്നത്. വളരെ മാന്യമായിട്ടായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ നടി മഞ്ജു പത്രോസ് തട്ടിക്കയറുകയായിരുന്നു. ഈ വിഷയത്തിൽ പിന്നീട് തന്റെ യൂട്യൂബ് ചാനലിലൂടെ മഞ്ജു പത്രോസ് വിശദീകരണവും നൽകി.

കുറച്ചുനാളുകൾക്ക് മുമ്പ് ഒരു സർജറി കഴിഞ്ഞിരുന്നു. തുടർന്ന് വലിയ രീതിയിലുള്ള ഹോർമോൺ വ്യതിയാനങ്ങളിലൂടെയാണ് നടി കടന്നു പോകുന്നത്. ഇതിൻറെ ബാക്കി പത്രമാണ് നടന്ന സംഭവങ്ങൾ. ഓവരിയും ഗർഭപാത്രവും നീക്കം ചെയ്യുന്ന സർജറി ആയിരുന്നു കഴിഞ്ഞതു. ഇതിനു ശേഷം വലിയ രീതിയിലുള്ള മാനസിക സംഘർഷങ്ങളാണ് അനുഭവിക്കുന്നത്. ഇപ്പോൾ വൈദ്യസഹായം തേടിക്കൊണ്ടിരിക്കുകയാണ് മഞ്ജു. ഹോർമോൺ ചികിത്സയ്ക്ക് ശേഷമാണ് നല്ല രീതിയിൽ ഉറങ്ങാൻ പോലും സാധിച്ചത്. വലിയ രീതിയിൽ ചൂടും വിയർപ്പും ആണ് ഇപ്പോൾ. സർജറി കഴിഞ്ഞ് ആദ്യ നാളുകളിൽ വലിയ സങ്കടം ഉള്ളതുപോലെയായിരുന്നു, ഒരു കാര്യവുമില്ലാതെ വലിയ രീതിയിൽ കരച്ചിൽ വന്നിരുന്നു. അപ്പോൾ അതെല്ലാം മാറി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *