March 23, 2026

ചിറ്റൂരിൽ ബസ് സ്റ്റോപ്പിൽ കിടന്ന യുവതിയ്ക്ക് നേരെ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ദാരുണാന്ത്യം.

  • November 29, 2024
  • 0 min read
ചിറ്റൂരിൽ ബസ് സ്റ്റോപ്പിൽ കിടന്ന യുവതിയ്ക്ക് നേരെ നിയന്ത്രണം വിട്ട ലോറി  മറിഞ്ഞ് ദാരുണാന്ത്യം.

മൈസൂർ സ്വദേശി പാർവതിയാണ് മരിച്ചത്. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

പാലക്കാട്: ചിറ്റൂരിൽ ബസ് സ്റ്റോപ്പിൽ കിടന്ന യുവതിയ്ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മൈസൂർ സ്വദേശി പാർവതിയാണ് മരിച്ചത്. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം, അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *