March 17, 2026

ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ സ്വർണം തട്ടിയ കേസിൽ അറസ്റ്റിൽ.

  • November 28, 2024
  • 0 min read
ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ സ്വർണം തട്ടിയ കേസിൽ അറസ്റ്റിൽ.

ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ സ്വർണം തട്ടിയ കേസിൽ അറസ്റ്റിൽ. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കർ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചത് അർജുൻ ആയിരുന്നു.

അർജുൻ്റെ സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തിൽ മുമ്പ് തന്നെ ആരോപണം ഉയർന്നിരുന്നു. പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജ്ജുനാണ്.

Leave a Reply

Your email address will not be published. Required fields are marked *