ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജന്റെ മൊഴി വീണ്ടുമെടുക്കും
ആത്മകഥാ വിവാദത്തിൽ ഇ.പി. ജയരാജന്റെ മൊഴി വീണ്ടുമെടുക്കും. കേസിൽ അന്വേഷണ റിപ്പോർട്ട് നേരത്തെ ഡിജിപി മടക്കിയിരുന്നു. റിപ്പോർട്ട് അവ്യക്തമെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് മടക്കിയത്. ഈ സാഹചര്യത്തിലാണ് ഇ.പിയുടെ മൊഴി വീണ്ടുമെടുക്കുന്നത്.
വീണ്ടും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോട്ടയം എസ്പിക്ക് ഡിജിപി നിർദേശം നൽകിയിരുന്നു. ജയരാജനും രവി ഡിസിയും പോലീസിൽ നൽകിയ മൊഴിയിൽ അവ്യക്തതയുണ്ടായിരുന്നു. ആത്മകഥ ചോർന്നത് ഡിസിയിൽനിന്നെന്നും റിപ്പോർട്ടിൽ ഉണ്ട്. എന്നാൽ എന്തിനാണ് ഇത് ചോർത്തിയതെന്ന് വ്യക്തതയില്ല.
ആത്മകഥ വിവാദമായതോടെ ഡിസി ബുക്ക്സിനെതിരേ ജയരാജൻ പരാതി നൽകിയിരുന്നു. പിന്നാലെയാണ് പോലീസ് ഇ.പിയുടെയും രവി ഡിസിയുടെയും മൊഴിയെടുത്തത്.

