March 23, 2026

കൊല്ലത്ത് ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി നിർമാണം നടത്തിക്കൊണ്ടിരുന്ന പാലം തകർന്നു വീണു.

  • November 28, 2024
  • 0 min read
കൊല്ലത്ത് ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി നിർമാണം നടത്തിക്കൊണ്ടിരുന്ന പാലം തകർന്നു വീണു.

അപകടം നടക്കുന്ന സമയത്ത് നിർമാണ തൊഴിലാളികൾ സമീപത്ത് ഉണ്ടായിരുന്നെങ്കിലും അവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

കൊല്ലം അയത്തിലിൽ ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി നിർമാണം നടത്തിക്കൊണ്ടിരുന്ന പാലം തകർന്നു വീണു. കൊല്ലം ചൂരാങ്കിൽ പാലത്തോടനുബന്ധിച്ച് നിർമാണം നടത്തിക്കൊണ്ടിരുന്ന പാലമാണ് കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനിടെ തകർന്നു വീണത്.

അപകടം നടക്കുന്ന സമയത്ത് നിർമാണ തൊഴിലാളികൾ സമീപത്ത് ഉണ്ടായിരുന്നെങ്കിലും അവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നാല് നിർമാണ തൊഴിലാളികളാണ് അപകടം നടക്കുമ്പോൾ സമീപത്ത് ഉണ്ടായിരുന്നതെങ്കിലും ശബ്ദം കേട്ടതോടെ അവർ ഓടിമാറി.പാലത്തിൻ്റെ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ പെട്ടെന്ന് മധ്യഭാഗം താഴ്ന്നുപോകുകയും തുടർന്ന് ഇടിഞ്ഞു വീഴുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രാഷ്ട്രീയ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.പാലത്തിൻ്റെ നിർമാണം അശാസ്ത്രീയമായാണ് നടത്തുന്നതെന്നും അശാസ്ത്രീയമായി നിർമാണം നടക്കുന്നതായാണ് ആരോപണം. ജില്ലാ കലക്ടർ സ്ഥലത്തെത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *