March 23, 2026

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു, 15 ഓളം പേർക്ക് പരിക്കേറ്റു

  • November 28, 2024
  • 0 min read
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു, 15 ഓളം പേർക്ക് പരിക്കേറ്റു

25 ഓളം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയില്‍ അഞ്ചുമൂർത്തി മംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.

രാത്രി 12.30 ഓടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് തിരുത്തണി ഭാഗത്ത് നിന്നും ശബരിമല ദർശനത്തിന് പോകുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

25 ഓളം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *