ആലുവയിൽ മദ്യപസംഘം ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു.
പറവൂർ കവല ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ തിരുവാലൂർ സ്വദേശി റെജി വർഗീസിനെയാണ് മർദ്ദിച്ചത്.
ആലുവ പറവൂർ കവലയിൽ മദ്യപസംഘം ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു.
പറവൂർ കവല ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ തിരുവാലൂർ സ്വദേശി റെജി വർഗീസിനെയാണ് മർദ്ദിച്ചത്.
പറവൂർ കവല കോൺ വെൻറ് റോഡിലേക്ക് ഒരു സ്ത്രീയുമായി ഓട്ടം പോകുമ്പോൾ ബൈക്കിൽ പിന്തുടർന്ന രണ്ടംഗ മദ്യപസംഘം സ്ത്രീയുടെ ഓട്ടോക്കൂലി തങ്ങൾ തന്നോളാമെന്ന് ഡ്രൈവറെ അറിയിച്ചു
. എന്നാൽ സ്ത്രീ ഇവർ തന്നെ പിന്തുടർന്ന് ശല്യം ചെയ്യുന്നവരാണെന്ന് ഡ്രൈവറോട് പറഞ്ഞു.
തുടർന്ന് സ്ത്രീയിൽ നിന്നും പണം വാങ്ങി മടങ്ങുമ്പോൾ ബുധനാഴ്ച രാത്രി ഓട്ടോ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.പോലീസ് കേസെടുത്തു




