റേഷൻ കാർഡ് മുൻഗണനവിഭാഗത്തിലേക്ക് മാറ്റാം
പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) മുൻഗണനാവിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിന് ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷ നൽകാം. മുൻഗണനാ റേഷൻ കാർഡ് വിഭാഗത്തിൽ (പി.എച്ച്.എച്ച്.) വന്ന ഒഴിവുകളിൽ ഉൾപ്പെടുത്തുന്നതിന് അർഹരായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്കാണ് അപേക്ഷ നൽകാവുന്നത്.




