February 5, 2026

പത്തനംതിട്ടയിൽ റോഡിന് കുറുകെ കെട്ടിയ കയറിൽ കുരുങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

  • November 24, 2024
  • 0 min read
പത്തനംതിട്ടയിൽ റോഡിന് കുറുകെ കെട്ടിയ കയറിൽ കുരുങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ റോഡിന് കുറുകെ കെട്ടിയ കയറില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തകഴി സ്വദേശി സിയാദാണ് (32) മരിച്ചത്. തിരുവല്ല മുത്തൂര്‍ കുറ്റപ്പുഴ റോഡില്‍ മൂന്നരയോടെയാണ് അപകടം.

മരം വെട്ടുന്നതിനായി റോഡിന് കുറുകേ കെട്ടിയ കയറില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചത്. ഭാര്യയും രണ്ട് മക്കളും സ്‌കൂട്ടറില്‍ ഉണ്ടായിരുന്നു. മരം വെട്ടിയവര്‍ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *