February 5, 2026

ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു :ഇന്നലെ എത്തിയത് 87,216 പേർ

  • November 24, 2024
  • 0 min read
ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു :ഇന്നലെ എത്തിയത് 87,216 പേർ

അയ്യപ്പനെ ദർശിക്കാൻ സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് മല ചവിട്ടുന്നവരിൽ ഏറെയും.ഇന്നലെ എത്തിയത് 87,216 പേർ.ഇന്ന് അവധി ദിനം ആയതിനാൽ ദർശനം തേടിയെത്തുന്നവരുടെ തിരക്ക് ഏറാനാണ് സാധ്യത. ഇന്നലെ രാത്രി നട അടച്ചപ്പോൾ വലിയ നടപ്പന്തലിൽ ദർശനം കാത്തുനിന്ന ഭക്തർ എല്ലാം തൊഴുതുവെന്നാണ് വിവരം. തിരക്ക് പരിഗണിച്ച് മരക്കൂട്ടത്തിനു സമീപം മൂന്നിടത്ത് ഭക്തരെ നിയന്ത്രിക്കുന്നുണ്ട്. ഒട്ടേറെ പേർ ഒരേ സമയം സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കാനാണ് നിയന്ത്രണമെന്ന് പൊലീസ് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *