നടന്മാര്ക്കെതിരായ പീഡന പരാതി പിന്‍വലിക്കുന്നുവെന്ന് ആലുവയിലെ നടി
കേസില്‍ പൊലീസും സര്‍ക്കാരും സഹായിച്ചില്ലെന്നും നടി പറഞ്ഞു
മുകേഷും ജയസൂര്യയുമടക്കമുള്ള നടന്മാര്ക്കെതിരായ പീഡനപരാതി പിന്‍വലിക്കുമെന്ന് ആലുവ സ്വദേശിയായ നടി. കേസില്‍ പൊലീസും സര്‍ക്കാരും സഹായിച്ചില്ലെന്നും നടി സംഭവത്തിനു പിന്നാലെ പൊലീസ് നടിക്കെതിരെ പോക്സോ കേസെടുത്തതിരുന്നു. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടി പരാതി നൽകിയത്. കേസ് പിൻവലിക്കുന്നുവെന്ന് വ്യക്തമാക്കി ജി. പൂങ്കുഴലിക്ക് അടുത്ത ദിവസം കത്ത് നൽകുമെന്ന് നടി മനോരമ ന്യൂസിനോട് പറഞ്ഞു.