November 22, 2024

മൂന്നര ലക്ഷം രൂപയുടെ ചെമ്പ് കേബിളുകൾ കവർച്ച ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ.

  • November 22, 2024
  • 1 min read
മൂന്നര ലക്ഷം രൂപയുടെ ചെമ്പ് കേബിളുകൾ കവർച്ച ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ.

പ്രതികൾ സ്ക്കൂട്ടറിലെത്തി കേബിൾ’ മുറിച്ചെടുത്ത് കടത്തുകയായിരുന്നു

വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽ നിന്ന് ചെമ്പ് കേബിളുകൾ കവർച്ച ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളൂർക്കുന്നം പെരുമറ്റം കക്കടാശേരി വലിയ വീട്ടിൽ ഹാരിസ് (36), മൂർഷിദാബാദ് ജലങ്കി മുഹമ്മദ് റാണ ( 28) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 7 ന് ആണ് ‘ കോതമംഗലം പുതുപ്പാടി പുഴയോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽ നിന്ന് മൂന്നര ലക്ഷം രൂപയുടെ ചെമ്പ് കേബിളുകൾ മോഷണം പോയത്. പ്രതികൾ സ്ക്കൂട്ടറിലെത്തിയാണ് കേബിൾ’ മുറിച്ചെടുത്ത് കടത്തിയത്. ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐമാരായ ഷാഹുൽ ഹമീദ്, പി.എം അജി, പി.വി എൽദോസ് ,കെ .എം സലിം ,സീനിയർ സി പി ഒ മാരായ സുഭാഷ് ചന്ദ്രൻ ,ജോസ് ബെന്നോ തോമസ്, അജ്മൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *