ഒരു വർഷത്തെ ഭഗവാൻ്റെ പാദസേവ പൂർത്തിയാക്കി മേൽശാന്തി ബ്രഹ്മശ്രീ മഹേഷ് നമ്പൂതിരി പടി ഇറങ്ങി :പുതിയ മേൽശാന്തി എസ് അരുൺകുമാർനമ്പൂതിരി ചുമതലയേൽക്കും
ശബരിമലയിൽ പുതിയ മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരിയും, മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരി ചുമതലയേറ്റു. വൃശ്ചികം ഒന്നാം തീയതിയായ ഇന്ന് പുലർച്ചെ 3നാണ് ഇരുവരും നട തുറന്നത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ എസ് അരുൺ കുമാർ, നമ്പൂതിരി ലക്ഷ്മിനട ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. കോഴിക്കോട് സ്വദേശിയാണ് വാസുദേവന് നമ്പൂതിരി. വലിയ തിരക്കാണ് മലയാളമാസം ഒന്നാം തീയതിയായ ഇന്ന് അനുഭവപ്പെടുന്നത്.കഴിഞ്ഞവർഷം 16ന് ദർശനത്തിന് 14000 പേരായിരുന്നു, എന്നാൽ ഈ വർഷം ഇതേ ദിവസം വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത് 70000 കഴിഞ്ഞു. ദേവസ്വം മന്ത്രി വിഎൻ വാസവനും, ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും സന്നിധാനത്ത് തുടരുകയാണ്.