അടിപൊളി രുചിയിൽ വെളുത്തുള്ളി അച്ചാർ തയ്യാറാക്കാം
കൊതിപ്പിക്കും രുചിയിൽ വെളുത്തുള്ളി അച്ചാർ ഇതുപോലെ ഉണ്ടാക്കി നോക്കൂ, പാട കെട്ടാതെ കാലങ്ങളോളം സൂക്ഷിക്കാം…
വെളുത്തുള്ളി അച്ചാർ ഇനി ഇങ്ങനെ തയ്യാറാക്കൂ | Garlic Pickle Recipe
ചോറിന്റെ കൂടെ അച്ചാർ ഉണ്ടെങ്കിൽ വേറൊന്നും വേണ്ടല്ലേ. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അച്ചാർ ആണിത്. വെളുത്തുള്ളി കൊണ്ടുള്ള അച്ചാർ കുറേ ദിവസത്തേക്ക് കേടു പറ്റാതെ ഇരിക്കും. ഒട്ടും വെള്ളം ചേർക്കാതെ നല്ല വൃത്തിയിൽ വേണം ഇത് ഉണ്ടാക്കാൻ. ഉണ്ടാക്കി കഴിഞ്ഞ ഒരു ചില്ല് കുപ്പിയിലോ ഭരണിയിലോ ഇട്ട് വെക്കാം. ചോറിൻറെ കൂടെയും ബിരിയാണിയിലൊ ഇത് കഴിക്കാം. എരിവ് കുറച്ച് ഇടുന്നത് കൊണ്ട് കുട്ടികൾക്കും ഈ അച്ചാർ കൊടുക്കാം. അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
Ingredients :-
വെളുത്തുള്ളി – അര കിലോ
കടുക് – 2 ടീസ്പൂൺ
ഉലുവ – 1 ടീസ്പൂൺ
മുളകുപൊടി – 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – അര ടേബിൾസ്പൂൺ
കായപ്പൊടി – കാൽ ടീസ്പൂൺ
പച്ചമുളക്
ഉപ്പ് ആവശ്യത്തിന്
വിനാഗിരി
തയ്യാറാക്കുന്ന വിധം :-
ആദ്യം അടുപ്പ് കത്തിച്ച് ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് കടുക് ഇടുക. ഇത് വറുക്കുക. ഇതിലേക്ക് ഉലുവ ഇട്ട് നന്നായി ഇളക്കണം. ഉലുവയും കടുകും കുറച്ച് സമയം ചെറു തീയിൽ വറുക്കുക.
ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ച് എടുക്കുക. ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്കു വെളുത്തുള്ളി ഇടുക. ഇളക്കി കൊടുക്കുക.വെളുത്തുളളിയുടെ കളർ മാറുന്നത് വരെ ഇളക്കുക. വലിയ വെളുത്തുള്ളി ആണെങ്കിൽ മുറിച്ച് ഇടണം.
ഇഞ്ചി ചെറുതായി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത് ചേർക്കുക. ഇത് നന്നായി ഇളക്കണം.
ഇത് മൂപ്പിക്കുക.
ഇതിലേക്ക് കറിവേപ്പില ചേർക്കുക. മുളക്പൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി ചേർക്കുക. ഇതിലേക്ക് നേരത്തെ വറുത്ത് പൊടിച്ച കടുക് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഉപ്പ് കുറച്ച് അധികം ചേർക്കുക.
വിനാഗിരി ഒഴിച്ച് ഇളക്കുക. നന്നായി ഇളക്കുക. എണ്ണ തെളിഞ്ഞ് വരുമ്പോൾ നിർത്തുക. ചൂടാറിയ ശേഷം ഒരു ചില്ല് കുപ്പിയിൽ ഇടുക. നാവിൽ വെള്ളമൂറും അച്ചാർ റെഡി.