ആംബുലൻസ് മറിഞ്ഞ് രോഗിയായ യുവാവിന് ദാരുണാന്ത്യം
ആംബുലൻസ് മറിഞ്ഞ് രോഗിയായ യുവാവിന് ദാരുണാന്ത്യം മുളക്കുളത്തിനും പെരുവയ്ക്കിമിടയിൽ വടുക്കുന്നപുഴയിലാണ് അപകടം സംഭവിച്ചത്. പോത്താനിക്കാട് സ്വദേശി ബെൻസണാണ് മരിച്ചത് (37).ബന്ധു ബൈജു,ആംബുലൻസ് ഡ്രൈവർ ശിവപ്രസാദ് എന്നിവർക്ക് പരിക്കേറ്റു. വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് തെന്നിമറിയുകയായിരുന്നു.