November 21, 2024

ആറാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവം : അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

  • November 14, 2024
  • 0 min read
ആറാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവം : അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

കൊല്ലം തുരുത്തിക്കര എം.ടി.യു.പി.എസ്സിലെ ആറാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണ് പരുക്കേറ്റ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. ട്വന്റി ഫോർ വാർത്തയെ തുടർന്നാണ് നടപടി. സ്കൂളിലെ ആഴമേറിയ കിണറിന് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ്.ഇന്ന് രാവിലെ 9.30 ഓടെ സ്കൂളിലെത്തിയ ഫെബിൻ കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ട് നിൽക്കേ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് അധ്യാപകർ പറയുന്നത്. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സ്കൂൾ ജീവനക്കാരൻ സിജു തോമസ് കിണറ്റിലിറങ്ങി കുട്ടിയെ വെള്ളത്തിൽ നിന്നും ഉയർത്തി എടുത്തു. തുടർന്ന് സ്ഥലത്തെത്തിയ ശാസ്താംകോട്ട ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും കരയ്ക്ക് എത്തിച്ചത്.തലയ്‌ക്കേറ്റ പരുക്ക് ഗുരുതരമായതിനാൽ ആദ്യം ചികിത്സിച്ച ഹോസ്പിറ്റലിൽ നിന്ന് കൊല്ലം മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു.തുരുമ്പിച്ച ഇരുമ്പ് നെറ്റും പ്ലാസ്റ്റിക് വലയുമാണ് കിണറിനു മുകളിൽ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.ട്വന്റി ഫോർ വാർത്തയ്ക്ക് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി പരിശോധന നടത്തി. കിണറിന് മുകളിൽ മതിയായ സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പും കണ്ടെത്തി. പ്രാഥമിക അന്വേഷണം നടത്തിയ എ ഇ ഒ ,ഡി ഡി യ്ക്കും ഡി ഇ ഒ യ്ക്കും റിപ്പോർട്ട് കൈമാറി. കുട്ടി വെൻറിലേറ്ററിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *