കട്ടിളപ്പാളി കേസ്: പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ശബരിമല കട്ടിളപ്പാളി കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. നേരത്തെ ദ്വാരപാലക ശില്പത്തിലെ സ്വർണം കവർന്ന കേസിൽ ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വാഭാവിക ജാമ്യം തേടിയാണ് പോറ്റി ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.


