തെരഞ്ഞെടുപ്പ് തോൽവിയെ പറ്റി സെക്രട്ടറി പറയുമെന്ന് പിണറായി വിജയൻ: പിന്നീട് പറയാമെന്ന് ഗോവിന്ദൻ
തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, അതിനെക്കുറിച്ച് പാർട്ടി സെക്രട്ടറി വിശദീകരിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിക്കുമ്പോൾ, വിഷയത്തിൽ പിന്നീട് വിശദമായി പറയാമെന്നായിരുന്നു മറുപടി.തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ വിലയിരുത്തലുകൾ പുരോഗമിക്കുകയാണെന്ന സൂചനകളാണ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് ലഭിക്കുന്നത്.




