May 13, 2026

ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി;ആരോഗ്യവകുപ്പിന്റെ കനത്ത ജാഗ്രത നിർദേശം

  • May 10, 2026
  • 0 min read
ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി;ആരോഗ്യവകുപ്പിന്റെ കനത്ത ജാഗ്രത നിർദേശം

ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ അറുപത്തിയഞ്ചുകാരിക്കാണ് ഈ വർഷം ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ക്യൂലക്സ് കൊതുകുകൾ വഴി പകരുന്ന ഈ വൈറസ് ബാധിച്ചാൽ ലക്ഷണങ്ങൾ പ്രകടമാകാൻ രണ്ടു മുതൽ 14 ദിവസം വരെ സമയമെടുത്തേക്കാം എന്നതുകൊണ്ടാണ് അതീവ ശ്രദ്ധ ആവശ്യമായി വരുന്നത്. പനി, കടുത്ത തലവേദന, പേശി വേദന, തലചുറ്റൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഭൂരിഭാഗം പേരിലും ലക്ഷണങ്ങൾ നിസ്സാരമായിരിക്കുമെങ്കിലും, പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത് തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. അതിനാൽ കൊതുക് നശീകരണം, ഉറവിട നശീകരണം എന്നിവയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *