February 6, 2026

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത :8ജില്ലകളിൽ യെല്ലോ അലേർട്ട്

  • November 14, 2024
  • 0 min read
സംസ്ഥാനത്ത് ഇന്നും  ശക്തമായ മഴയ്ക്ക് സാധ്യത :8ജില്ലകളിൽ യെല്ലോ അലേർട്ട്

ഇടി മിന്നലോടുകൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട എറണാകുളം ഇടുക്കി പാലക്കാട് കോഴിക്കോട് വയനാട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ശക്തമായ മഴ സാധ്യത മുന്നറിയിപ്പ് നൽകിയത്. ഇടി മിന്നലോടുകൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട് – തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യുനമർദ്ദം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാടിനു സമീപം ചക്രവാത ചുഴിയായി ദുർബലമായി .തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *