November 21, 2024

വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​: ഇ പി ജയരാജൻ

  • November 13, 2024
  • 0 min read
വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​:  ഇ പി ജയരാജൻ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ. ത​ന്‍റെ ആ​ത്മ​ക​ഥ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

പ​ല പ്ര​സാ​ധ​ക​രും ത​ന്നോ​ട് ചോ​ദി​ച്ചി​രു​ന്നു. എ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ച് വാ​യി​ച്ചു​നോ​ക്കി പ്രി​ന്‍റിം​ഗി​ലേ​ക്ക് കൊ​ടു​ക്കാ​മെ​ന്നാ​ണ് വി​ചാ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​ശ​യാ​സ്പ​ത​മാ​യ കാ​ര്യ​ങ്ങ​ളി​ലൂ​ടെ പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തേ​ണ്ട കാ​ര്യ​ങ്ങ​ളു​ണ്ട്. കാ​ര്യ​ങ്ങ​ളി​ൽ ഇ​നി​യും വ്യ​ക്ത​ത വ​രാ​നു​ണ്ട്. ഡി​സി ബു​ക്ക്​സി​നെ താ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ഏ​ൽ​പ്പി​ച്ചി​ട്ടി​ല്ല. താ​ൻ എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​രു​സ്ത​കം എ​ങ്ങ​നെ​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക എ​ന്ന് ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

തെ​റ്റാ​യ നി​ല​പാ​ടാ​ണ് ഡി​സി സ്വീ​ക​രി​ച്ച​ത്. തെ​റ്റാ​യ ന​ട​പ​ടി​യാ​ണ് അ​വ​രു​ടേ​ത്. താ​ൻ എ​ഴു​താ​ത്ത കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​യാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ത​ന്‍റെ വി​ശ്വ​സ്ത​നാ​യി​ട്ടു​ള്ള പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ ഇ​ത് എ​ഡി​റ്റ്ചെ​യ്ത് ത​യാ​റാ​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് പു​റ​ത്തു​പോ​കാ​ൻ സാ​ധ്യ​ത​യി​ല്ല. താ​ൻ എ​ഴു​താ​ത്ത കാ​ര്യ​ങ്ങ​ൾ വ​ന്ന​തി​നാ​ലാ​ണ് സം​ശ​യം വ​ർ​ധി​ക്കു​ന്ന​ത്.

സ്വ​യം പ​രി​ഹ​സി​ക്കു​ന്ന ഭാ​ഗം താ​ൻ ത​ല​ക്കെ​ട്ടാ​യി ന​ൽ​കു​മോ. ക​വ​റി​ലു​ള്ള ത​ന്‍റെ ചി​ത്രം എ​വി​ടെ​യെ​ല്ലാ​മു​ണ്ട്. പു​സ്ത​ക​ത്തി​ന് ഒ​രു പേ​ര് പോ​ലും താ​ൻ ഇ​തു​വ​രെ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല.

ഡി​സി ബു​ക്ക്സി​ൽ വി​ളി​ച്ച് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ചു. ബോ​ധ​പൂ​ർ​വ​മാ​ണ് ഈ ​നീ​ക്കം ന​ട​ന്നി​ട്ടു​ള്ള​ത്. തെ​റ്റ് ചെ​യ്യാ​ത്ത താ​ൻ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *