ആൻജിയോപ്ലാസ്റ്റിക്ക് ശേഷം രണ്ട് രോഗികൾ മരിച്ച സംഭവം. ഖ്യാതി ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഗുജറാത്ത് സർക്കാർ.
അഹമ്മദാബാദ്: ആശുപത്രിയുടെ അനാസ്ഥ മൂലം രണ്ട് രോഗികൾ മരിച്ചെന്ന ആരോപണത്തെ തുടർന്ന് നഗരത്തിലെ എസ്ജി ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ഖ്യതി ആശുപത്രിക്കെതിരെ ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഋഷികേശ് പട്ടേൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ആരോപണങ്ങളിൽ എന്തെങ്കിലും വസ്തുതയോ മെഡിക്കൽ അശ്രദ്ധയുടെ തെളിവോ ഉണ്ടെങ്കിൽ, ആശുപത്രിക്കും ബന്ധപ്പെട്ട ഡോക്ടർമാർക്കുമെതിരെ കർശന നടപടിയെടുക്കും.
നവംബർ 10 ന് കാഡി താലൂക്കിലെ ബോറിസാന ഗ്രാമത്തിൽ ആശുപത്രി സൗജന്യ ആരോഗ്യ പരിശോധന സംഘടിപ്പിച്ചു. പരിശോധനയ്ക്ക് ശേഷം, ഗ്രാമത്തിൽ നിന്നുള്ള പത്തൊൻപത് പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് വിളിക്കുകയും അവിടെ വച്ച് എല്ലാ രോഗികൾക്കും ആൻജിയോഗ്രാഫി നടത്തുകയും ഇവരിൽ ഏഴുപേരെ ആൻജിയോപ്ലാസ്റ്റി നടത്തുകയും അവരിൽ നാഗർഭായ് സെൻം, മഹേഷ്ഭായ് ബറോട്ട് എന്നിങ്ങനെ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.
കൂടാതെ മറ്റ് അഞ്ച് പേർ നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്.
.
.
.