അടൂരിൽ പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്ന് തീയും പുകയും
ലോറിയുടെ ബാറ്ററി കണക്ഷൻ വിച്ഛേദിച്ച് തുടർന്ന് തീ പിടിക്കാനുള്ള സാധ്യത ഒഴിവാക്കി
റിപ്പോർട്ട് അനീഷ് ചുനക്കര
അടൂരിൽ പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന ലോറി സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ സ്റ്റാർട്ടറിന്റെ ഭാഗത്ത് തീയും പുകയും കണ്ടതു പരിഭ്രാന്തി പടർത്തി.
രാത്രി 9.30 ഓടെയാണ് അടൂർ കെ പി റോഡിലെ റിലയൻസ് പെട്രോൾ പമ്പിൽ പാർക്കു ചെയ്ത TN 72 BQ 7459 നമ്പർ ലോറിയുടെ
സ്റ്റാർട്ടറിൽ നിന്നും തീയും പുകയും ഉയർന്നത്.
ആദ്യം സ്റ്റാർട്ടു ചെയ്തപ്പോൾ സ്പാർക്കു കണ്ട് ഓഫാക്കി വീണ്ടും സ്റ്റാർട്ടു ചെയ്തതിനിടയിലാണ് തീയും പുകയും ഉയർന്നത്.
ഉടൻ തന്നെ പമ്പിലെ ജീവനക്കാർ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണച്ചതിനാൽ വൻ അപകടം ഒഴിവായി.
തുടർന്ന് ലോറി തള്ളി പമ്പിൽ നിന്ന് റോഡിലേക്ക് മാറ്റി.
ലോറിയുടെ ബാറ്ററി കണക്ഷൻ വിച്ഛേദിച്ച് തുടർന്ന് തീ പിടിക്കാനുള്ള സാധ്യത ഒഴിവാക്കി
വിവരം അറിഞ്ഞ് അടൂരിൽ നിന്നും ഫയർ ഫോഴ്സും സ്ഥലത്തെത്തി സാഹചര്യം സുരക്ഷിതമാണെന്നു വിലയിരുത്തി.