സിനിമ പ്രദർശനത്തിനിടെ തീയേറ്ററിന്റെ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം; 4 പേർക്ക് പരുക്ക്
കണ്ണൂർ: സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ തീയേറ്ററിൻ്റെ കോൺക്രീറ്റ് അടർന്നു വീണ് ഒരാൾക്ക് സാരമായ പരിക്ക്. വാട്ടർ ടാങ്ക് തകർന്നതാണ് കോൺക്രീറ്റ് അടർന്ന് വീണ് അപകടകാരണമായത്. കണ്ണൂർ മട്ടന്നൂരിലെ സഹീനാ സിനിമാസിലാണ് സംഭവം. നായാട്ടുപറ സ്വദേശി വിജിലിനാണ് പരിക്കേറ്റത്. മറ്റൊരു സ്ത്രീയ്ക്കും പരിക്ക് പറ്റിയിട്ടുണ്ട്.
