പാലായിൽ ചിട്ടി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ.
ഇരുപതോളം യുവതികളെ ഏജന്റുമാരാക്കി പണപ്പിരിവ് നടത്തി എന്നും പോലീസ് കണ്ടെത്തി.
റിപ്പോർട്ട് അശ്വതി
കോട്ടയം പാലായിൽ ചിട്ടി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ഇടുക്കി നെടുങ്കണ്ടം സ്വദേശി മനുവിനെയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ചിട്ടി നടത്തിയ പ്രതി പണം കൈപ്പറ്റിയ ശേഷം ചിട്ടി നറുക്കെടുക്കാൻ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ചു വീട്ടമ്മ നൽകിയ പരാതിയിലാണ് നടപടി.ഇടപ്പാടിയിൽ ചിട്ടി നടത്തിപ്പിനായി ഇയാൾ ഓഫീസ് നടത്തിയിരുന്നു. ഇരുപതോളം യുവതികളെ ഏജന്റുമാരാക്കി പണപ്പിരിവ് നടത്തി എന്നും പോലീസ് കണ്ടെത്തി. മണി ലെൻഡിങ് ആക്ട് പ്രകാരമാണ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.