ദുരന്ത ബാധിതർക്ക് വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കൾ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
വിതരണം ചെയ്തത് പുഴുവരിച്ച് പ്രാണികള്‍ നിറഞ്ഞതും കേടുവന്നതുമായ ഭക്ഷ്യധാന്യങ്ങളും
വയനാട് മേപ്പാടിയിൽ ദുരന്ത ബാധിതർക്ക് വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കൾ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധ കിറ്റിലെ സോയാബീൻ കഴിച്ച കുട്ടികൾക്ക്. കിറ്റ് വിതരണം ചെയ്തിരുന്നത് മേപ്പാടി ഗ്രാമ പഞ്ചായത്താണ്.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയെന്ന പരാതി കഴിഞ്ഞ ദിവസം തന്നെ ഉയർന്നിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്ന് ആരോപിച്ച് ഇന്നലെ ദുരന്തബാധിതര്‍ പഞ്ചായത്തിലെത്തി പ്രതിഷേധച്ചിരുന്നു.
ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസിലേക്ക് ഡിവൈഎഫ്‌ഐയും ബിജെപിയും നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പഞ്ചായത്തില്‍നിന്നു വിതരണം ചെയ്തത് പുഴുവരിച്ച് പ്രാണികള്‍ നിറഞ്ഞതും കേടുവന്നതുമായ ഭക്ഷ്യധാന്യങ്ങളും പഴഞ്ചന്‍ വസ്ത്രങ്ങളുമാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.